തമിഴ്നാട് കാരൈക്കുടി, സി.എസ്.ഐ.ആർ. സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ഇ.സി.ആർ.ഐ.), ബി.ടെക്. കെമിക്കൽ ആൻഡ് ഇലക്‌ട്രോകെമിക്കൽ എൻജിനിയറിങ് പ്രോഗ്രാമിലെ അദർ സ്റ്റേറ്റ് ക്വാട്ടയിൽ (തമിഴ്നാടിനു പുറത്ത്) സീറ്റുകളിലെ 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെമസ്റ്റർ ട്യൂഷൻഫീസ് 7500 രൂപ. മറ്റു ഫീസുകളും ഉണ്ട്.

To advertise here,

യോഗ്യത

ഭാരതീയനായിരിക്കണം. ക്ലാസ് എട്ടുമുതൽ തമിഴ്നാട് അല്ലാത്ത സംസ്ഥാനത്തായിരിക്കണം പഠിച്ചത്. ഇതിലേക്ക് www.cecri.res.in ലെ ഇൻഫർമേഷൻ ആൻഡ് ഇൻസ്ട്രക്ഷൻസ് ടു കാൻഡിഡേറ്റ്സിലുള്ള (അനൗൺസ്‌മെന്റ്‌സ്‌ ലിങ്ക്), അനെക്ചർ I മാതൃകയിൽ സർട്ടിഫിക്കറ്റ് ഓഫ് പെർമനൻറ് റെസിഡൻറ്‌സ് അപേക്ഷയ്ക്കൊപ്പം നൽകണം. സർട്ടിഫിക്കറ്റ് ഇംഗ്ലീഷിൽ ആയിരിക്കണം.

പ്ലസ്ടു/തത്തുല്യ പരീക്ഷ, ചെന്നൈ അണ്ണാ സർവകലാശാലാ അംഗീകാരമുള്ള ഏതെങ്കിലും സംസ്ഥാന/കേന്ദ്ര/മറ്റ് ബോർഡിൽനിന്നും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, ഈ മൂന്നുവിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്കുവാങ്ങി (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം) ജയിച്ചിരിക്കണം.

2024-ലെ ജെ.ഇ.ഇ. (മെയിൻ) ഓൾ ഇന്ത്യ റാങ്ക് വേണം. മൊത്തം അഞ്ചു സീറ്റുണ്ട്. ആൺ റിസർവ്ഡ്-2, ഇ.ഡബ്ല്യു.എസ്‌.-1, ഒ.ബി.സി. (എൻ.സി.എൽ.)-1, എസ്.സി.-1. എസ്.സി. സീറ്റിന് ആളില്ലെങ്കിൽ അത് എസ്.ടി. വിഭാഗത്തിന് അനുവദിക്കും. ഇ.ഡബ്ല്യു.എസ്. സീറ്റിന് ആളില്ലെങ്കിൽ അത് യു.ആർ. വിഭാഗത്തിന് നൽകും.

അപേക്ഷ

cecri.res.in ലെ അഡ്മിഷൻ നോട്ടിഫിക്കേഷൻ ലിങ്ക് വഴി (അനൗൺസ്‌മെൻറ്സ് ലിങ്ക്) ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചുവരെ നൽകാം. കൗൺസലിങ് അറിയിപ്പ് ഒൻപതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ കൗൺസലിങ് 21-ന്. അന്തിമഫലം 23-ന്.