ന്യൂക്ലിയർസയൻസ്, എൻജിനിയറിങ്, ടെക്നോളജി മേഖലകളിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി ഭാഭ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ നടത്തുന്ന രണ്ട് പരിശീലനപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓറിയന്റേഷൻ കോഴ്സ് ഫോർ എൻജിനിയറിങ് ഗ്രാജ്വേറ്റ്‌സ് ആൻഡ് സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് (ഒ.സി.ഇ.എസ്.), ഡി.എ.ഇ. ഗ്രാജ്വേറ്റ് ഫെലോഷിപ്പ് സ്കീം ഫോർ എൻജിനിയറിങ് ഗ്രാജ്വേറ്റ്‌സ് (ഡി.ജി.എഫ്.എസ്.) എന്നിവയാണ് പരിശീലനപദ്ധതികൾ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജി യൂണിറ്റുകളിലൊന്നിലോ അറ്റോമിക് എനർജി റഗുലേറ്ററിബോർഡിലോ സയന്റിഫിക് ഓഫീസർ ‘സി’ തസ്തികയിൽ നിയമനം ലഭിക്കും.ഒ.സി.ഇ.എസ്.ടി.എസ്.ഒ. മാർക്ക് പരിശീലനകാലയളവിൽ പ്രതിമാസം 55,000 രൂപ സ്റ്റൈപ്പെൻഡ് അനുവദിക്കും. ബുക്ക് അലവൻസായി ഒറ്റത്തവണത്തേക്ക് 18,000 രൂപയും നൽകും. ഡി.ജി.എഫ്.എസ്. ഫെലോസിന് രണ്ടുവർഷത്തേക്ക് പ്രതിമാസം 55,000 രൂപ സ്റ്റൈപ്പെൻഡ് നൽകും. അവർക്ക് എം.ടെക്. കോഴ്സ് ട്യൂഷൻഫീസ് തിരികെനൽകും. കൂടാതെ പ്രോജക്ട്സംബന്ധ ചെലവുകൾക്കായി പ്രതിവർഷം ഒറ്റത്തവണ കണ്ടിൻജൻസി ഗ്രാൻറ് ആയി 40,000 രൂപവീതം രണ്ടുവർഷത്തേക്ക് ലഭിക്കും.
വിഷയങ്ങൾ: എൻജിനിയറിങ്-മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ/ മെറ്റീരിയൽസ്/സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് എന്നിവയിലൊന്നിലെ ബി.ഇ./ബി.ടെക്./ബി.എസ്‌സി (എൻജിനിയറിങ്)/അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.ടെക്.
സയൻസ്: (a) ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, ബയോസയൻസ് എം.എസ്‌സി. (b) ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോകെമിസ്ട്രി എം.എസ്‌സി./തത്തുല്യ എം.ടെക്.; ജിയോളജിക്കൽ ടെക്നോളജിയിൽ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.ടെക്. (c) എൻജിനിയറിങ് ഫിസിക്സ് ബി.ഇ./ബി.ടെക്. എല്ലാവിഷയങ്ങൾക്കും മാർക്ക് വ്യവസ്ഥയുണ്ട്. വിശദാംശങ്ങൾ barcocesexam.in ലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.അപേക്ഷ ഈ വെബ്സൈറ്റ് വഴി ജനുവരി 30 വരെ നൽകാം.
Content Highlights: BARC training school orientation course, graduate fellowship scheme
Published: 30 Jan 2024, 12:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented