മെഡിക്കൽ, എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫണൽ കോഴ്‌സ് പ്രവേശനം ഉറപ്പാക്കണമെങ്കിൽ പ്രവേശനനടപടികൾ കൃത്യമായി മനസ്സിലാക്കണം. ഓപ്ഷൻ രജിസ്‌ട്രേഷൻ എങ്ങനെ, അലോട്മെന്റ് ഏതുരീതിയിൽ, ഫീസ് എത്ര തുടങ്ങിയ കാര്യങ്ങൾ അറിയണം.

To advertise here,

ആശങ്കകളില്ലാതെ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പിക്കാൻ വേണ്ടിയാണ് മാതൃഭൂമി പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ Ask Expert 2023 നടത്തുന്നത്. ജൂൺ 24-ന് എറണാകുളം ടി.ഡി.എം. ഹാളിൽ നടക്കും. രാവിലെ 8.15 മുതൽ 9.15 വരെയാണ് രജിസ്ട്രേഷൻ.

കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സെമിനാറിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന കൈപ്പുസ്തകം സഹായിക്കും. കഴിഞ്ഞവർഷം പ്രവേശനംനേടിയ അവസാന റാങ്കുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട ധാരണ ലഭിക്കാൻ ഇത് സഹായിക്കും. സർക്കാർ, സ്വാശ്രയ എൻജിനിയറിങ്, മെഡിക്കൽ, ഡെന്റൽ, ആർക്കിടെക്ചർ കോളേജുകളുടെ സീറ്റ് വിവരങ്ങൾ, മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ മെഡിക്കൽ കൗൺസിലിങ്, ചോയ്‌സ് ഫില്ലിങ് വിവരങ്ങളും ലഭിക്കും.

മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ സാധ്യതകളും കുസാറ്റ് പ്രവേശനവിവരങ്ങളും ഇതിലുണ്ട്. കൂടാതെ ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശനംനടത്തുന്ന ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) യുടെ നടപടികളായ ഫ്രീസ്, ഫ്ളോട്ട്, സ്ലൈഡ് എന്നിവ വിശദമായി കൈപ്പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.

ക്ലാസുകൾക്കുശേഷം വിദ്യാർഥികളുടെയും അധ്യാപകരുടെയും സംശയങ്ങൾ വിദഗ്ധരോട് നേരിട്ടുചോദിക്കാൻ അവസരമുണ്ടാകും. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൈപ്പുസ്തകം, ഉച്ചഭക്ഷണം എന്നിവ സൗജന്യമാണ്.

മാതൃഭൂമി പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ Ask Expert 2023

വിവരങ്ങൾക്ക്: 9746122746, 7560946946