തിരുവനന്തപുരം എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വിവിധ സ്കൂളുകളിൽ നടത്തുന്ന എംടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അപേക്ഷ സ്വീകരിക്കുന്നത്. സെമസ്റ്റർ ഫീ 25,000 രൂപ.
സ്കൂളുകളും എംടെക് പ്രോഗ്രാമുകളും
(i) സ്കൂൾ ഓഫ് ബിൽഡിങ് സയൻസസ് ആൻഡ് ടെക്നോളജി-എംടെക് ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്
(ii) സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി-എംടെക് എംബഡഡ് സിസ്റ്റംസ് ടെക്നോളജീസ്
(iii) സ്കൂൾ ഓഫ് ഇലക്‌ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി-എംടെക് ഇലക്‌ട്രിക് വെഹിക്കിൾ ടെക്നോളജി
(iv) സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി-എംടെക് മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി.
എല്ലാ പ്രോഗ്രാമുകൾക്കും 18 സീറ്റുകൾ വീതം ഉണ്ട്.
യോഗ്യത
നിശ്ചിത ബ്രാഞ്ചിൽ എൻജിനിയറിങ്/ടെക്നോളജി/എൻജിനിയറിങ് സയൻസിൽ ബാച്ച്‌ലർ ബിരുദം വേണം. യോഗ്യതാപ്രോഗ്രാമിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/6.0 സിജിപിഎ (എസ്ഇബിസി/ഒഇസിക്കാർക്ക് 55 ശതമാനം/5.5; പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്) വേണം. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഈ യോഗ്യതകളിൽ ഒന്ന് ഉള്ളവർക്കും അപേക്ഷിക്കാം:
(i) റെഗുലർ പഠനം വഴി ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ ഫസ്റ്റ്ക്ലാസോടെയുള്ള മാസ്റ്റേഴ്സ് ബിരുദം.
(ii) എഎംഐഇ/എഎംഐഇടിഇ പരീക്ഷ ജയിച്ചിരിക്കണം. ഇതിൽ സെക്‌ഷൻ എ പരീക്ഷ 6.0 സിജിപിഎയോടെ ജയിച്ചിരിക്കണം. അല്ലെങ്കിൽ സെക്‌ഷൻ ബിയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.
ഗേറ്റ്
ബിടെക്/എംടെക് യോഗ്യത അടിസ്ഥാനമാക്കിയുള്ള അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ, സാധുവായ ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. ഗേറ്റ് സ്കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഈ വിഭാഗത്തിൽ ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഗേറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.
അവർ സർവകലാശാല പ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ഇൻറർവ്യൂ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം.
പ്രവേശന പരീക്ഷ
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ അടങ്ങിയതായിരിക്കും പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷ/ഇൻറർവ്യൂ തീയതി, സമയം, പരീക്ഷാകേന്ദ്രം, സിലബസ് തുടങ്ങിയവ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
എഎംഐഇ/എഎംഐഇടിഇ അപേക്ഷകർക്ക് ഗേറ്റ് യോഗ്യത നിർബന്ധമാണ്. ഗേറ്റ് സ്കോർ പരിഗണിച്ചായിരിക്കും അവരുടെയും തിരഞ്ഞെടുപ്പ്. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷ
വിശദമായ വിജ്ഞാപനം പ്രോെസ്പക്ടസ് എന്നിവ lbscentre.in ൽ ലഭിക്കും. അപേക്ഷ ഇതേ സൈറ്റ് വഴി ജൂൺ 16 വരെ നൽകാം.
അപേക്ഷാ ഫീസ് 800 രൂപ. പട്ടികവിഭാഗക്കാർക്ക് 400 രൂപ. ഓൺലൈനായി അടയ്ക്കാം.
Content Highlights: APJ Abdul Kalam Tech University M.Tech Admissions
Published: 14 Jun 2025, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented