
കോട്ടയം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് "സൃഷ്ടി" സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന "സൃഷ്ടി 2024 "- പത്താമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം നൂതനാശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും സംഗമവേദിയായി മാറി.
"സൃഷ്ടി " - പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ മാർവാ സൈമൺ ഏബ്രഹാം, റോഷൻ ജോർജ് പടയട്ടി, മിഥുൻ എസ് നായർ എന്നിവർ രൂപകൽപനചെയ്ത സമുദ്ര മലിനീകരണത്തിന് പരിഹാരമായ ജൈവമാതൃകയ്ക്ക് ലഭിച്ചു. മികച്ച ഗൈഡിനുള്ള പുരസ്കാരം ഈ പ്രോജക്ടിന്റെ മെൻറ്റർ ആയ അസിസ്റ്റൻറ് പ്രൊഫസർ ഇന്ദിര വി. നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് തന്നെയാണ്
ഇന്ത്യയിലെ പതിനേഴോളം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആധുനിക സാങ്കേതിക ആവിഷ്കാരങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യവസായികൾ,അധ്യാപകർ,സംരംഭകർ,പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ സൃഷ്ടി പ്രദർശനം ആസ്വദിച്ചു . കേരളാ സ്റ്റാർട്ട്-അപ് മിഷൻ (Kerala Startup Mission), സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി, ഐ.ഐ.സി, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ് "സൃഷ്ടി" സംഘടിപ്പിച്ചത്.
സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴ്സറ ഇന്ത്യ എന്റർപ്രൈസ് ഡയറക്ടർ ഡി. വിനോദ്,സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുധ ടി, എക്സിക്യുട്ടിവ് ചെയർമാൻ പുന്നൂസ് ജോർജ്, കേളചന്ദ്ര പ്രിസിഷൻ എഞ്ചിനിയേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിലിപ്പ് തോമസ്,കേരള സ്റ്റാർട്ടപ് മിഷൻ അക്കാഡമിക് എന്റർപ്രണർഷിപ്പ് ഹെഡ് ബെർജിൻ എസ്. റസൽ, ടി.സി.എസ് ടാലൻറ് ഡെവലപ്മെൻറ് ഹെഡ് വിഷ്ണു നാരായൺ, ഫ്ലോർമേറ്റ് റബർ പ്രൊഡക്ട്സ് ലിമിറ്റഡ് ഡയറക്ടർ നോബിൻ ഐപ്പ്, സൃഷ്ടി ചീഫ് കോർഡിനേറ്റർ ഡോ. ഫോസി മേരി ചാക്കോ, കോ-കോർഡിനേറ്റർ ഡോ. ജിജു വി.ഏലിയാസ്, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ആനന്ദ് അജിത്കുമാർ, പ്രിസ്‌ലി മേരി ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
Content Highlights: shristi best innovation award
Published: 29 Feb 2024, 10:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented