ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ജനുവരിയിൽ തുടങ്ങുന്ന സെമസ്റ്ററിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം നൽകുന്ന സ്ട്രീമുകളും വിഷയങ്ങളും
(i) നാച്ചുറൽ സയൻസ് സ്ട്രീം- ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസസ്, ഫിസിക്സ് (ii) എൻജിനിയറിങ് സയൻസസ് സ്ട്രീം- കെമിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് (iii) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീം- ഇക്കണോമിക് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (കൊഗ്നിറ്റീവ് സയൻസ്, സോഷ്യൽവർക്ക് ആൻഡ് സോഷ്യോളജി)
പൊതുപ്രവേശന യോഗ്യത
എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ അല്ലെങ്കിൽ എൻജിനിയറിങ്/ടെക്നോളജി ബാച്ച്‌ലേഴ്സ് ബിരുദമോ, സയൻസ് മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ ആർട്സ്/കൊമേഴ്സ്/അനുബന്ധ വിഷയത്തിലെ മാസ്റ്റേഴ്സ്/തത്തുല്യ ബിരുദമോ വേണം.
യോഗ്യതാ പ്രോഗ്രാമിൽ മൊത്തത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ കുറഞ്ഞത് ഏഴ് സി.ജി.പി.എ./സി.പി.ഐ. വേണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 10-ഉം ഒ.ബി.സി. എൻ.സി.എൽ./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് അഞ്ചും ശതമാനം മാർക്ക് ഇളവ്/തത്തുല്യ ഗ്രേഡ് ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഇൻറർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും.ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക സ്ഥാപന വെബ്സൈറ്റിൽ ലഭ്യമാക്കും. ഇ-മെയിൽവഴി അപേക്ഷകരെ അറിയിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫണ്ടിങ് ഏജൻസിയുടെ/സ്ഥാപനത്തിന്റെ വ്യവസ്ഥകൾ പ്രകാരം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) ലഭിക്കും.
അപേക്ഷ
www.iiserb.ac.in/doaa/admission വഴി ഒക്ടോബർ 14 വരെ നൽകാം. യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർ/ഉടൻ അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അവർ പ്രവേശനം നേടുന്നതിനുമുൻപ് യോഗ്യത നേടിയിരിക്കണം.
Content Highlights: Research at IISER 2024
Published: 23 Sept 2024, 10:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented