എഐ വൈദഗ്ധ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കനുസരിച്ച് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സ്വയം (SWAYAM) പോര്‍ട്ടലില്‍ സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കോഴ്സുകള്‍ ആരംഭിക്കുന്നു.
സര്‍ക്കാരിന്റെ സ്വയം പ്ലാറ്റ്ഫോം സ്കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ ഓണ്‍ലൈന്‍ പഠനാവസരങ്ങള് നല്കുന്നു. ഇത് എല്ലാവര്ക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. വിവിധ വ്യവസായങ്ങളില്‍ എഐയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം എന്നിവയിലെ ഭാവി തൊഴിലുകള്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനാണ് ഈ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്വയം പോര്‍ട്ടലില്‍ ലഭ്യമായ അഞ്ച് സൗജന്യ എഐ കോഴ്സുകള്‍ താഴെ പറയുന്നവയാണ്:
1. എഐ/എംഎല് യൂസിങ് പൈത്തണ്‍
ഈ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന് ലേണിങ്ങിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു. സ്റ്റാറ്റിസ്റ്റിക്സ്, ലീനിയര്‍ ആള്‍ജിബ്ര, ഓപ്റ്റിമൈസേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡാറ്റാ സയന്‍സില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷകളിലൊന്നായ പൈത്തണും ഇതില്‍ ഉള്‍പ്പെടുന്നു. 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സിന്റെ അവസാനം ഒരു സര്ട്ടിഫിക്കേഷന് വിലയിരുത്തലും ഉണ്ട്.
2. ക്രിക്കറ്റ് അനലിറ്റിക്സ് വിത്ത് എഐ
ഐഐടി മദ്രാസിലെ അധ്യാപകര്‍ നേരിട്ട് രൂപകല്‍പ്പന ചെയ്ത് പഠിപ്പിക്കുന്ന പാഠ്യ പദ്ധതിിയാണിത്. ക്രിക്കറ്റ് പ്രധാന ഉദാഹരണമാക്കി പൈത്തണ്‍ ഉപയോഗിച്ച് സ്പോര്‍ട്സ് അനലിറ്റിക്സിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കുന്നു. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമാണിത്.
3. എഐ ഇന്‍ ഫിസിക്സ്
യഥാര്‍ത്ഥ ഭൗതികശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെഷീന് ലേണിങ്ങിനും ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ക്കും എങ്ങനെ കഴിയുമെന്ന് ഈ കോഴ്സ് വിശദീകരിക്കുന്നു. ഇന്ററാക്ടീവ് സെഷനുകള്‍, പ്രായോഗിക ഉദാഹരണങ്ങള്‍, ഹാന്‍ഡ്സ്-ഓണ്‍ ലാബ് വര്‍ക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു, കോഴ്സിന്റെ ആകെ ദൈര്‍ഘ്യം 45 മണിക്കൂറാണ്.
4. എഐ ഇന്‍ അക്കൗണ്ടിങ്
കൊമേഴ്സ്, മാനേജ്മെന്റ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം, അക്കൗണ്ടിങ് രീതികളില്‍ എഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സ് ഒരു സര്ട്ടിഫിക്കേഷന് വിലയിരുത്തലോടെ അവസാനിക്കുന്നു.
5. എഐ ഇന്‍ കെമിസ്ട്രി
യഥാര്‍ത്ഥ കെമിക്കല്‍ ഡാറ്റാസെറ്റുകള്‍ ഉപയോഗിച്ച്, തന്മാത്രാ ഗുണങ്ങള്‍ പ്രവചിക്കാനും, രാസപ്രവര്‍ത്തനങ്ങള്‍ മോഡല്‍ ചെയ്യാനും, മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യാനും മറ്റും എഐയും പൈത്തണും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്സ് കാണിക്കുന്നു. ഐഐടി മദ്രാസ് വാഗ്ദാനം ചെയ്യുന്ന ഈ കോഴ്സിന്റെ ദൈര്‍ഘ്യം 45 മണിക്കൂറാണ്.
വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://swayam.gov.in/
Content Highlights: Free AI Courses on Swayam: Learn AI Skills
Published: 16 Aug 2025, 06:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented