തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടിക്ക് തുടക്കമായി. 145 എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടി വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്തു.

നൂതനത്വവും സര്‍ഗ്ഗാത്മകതയുമാണ് സാങ്കേതിക മേഖലകളെ മറ്റ് വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും പഠനത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കുക എന്നതായിരിക്കണം ഓരോ വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യമെന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ് അയൂബ്, സിന്റിക്കേറ്റ് അക്കാദമിക സമിതി കണ്‍വീനര്‍ ഡോ. വിനോദ്കുമാര്‍ ജേക്കബ്, അക്കാദമിക് ഡീന്‍ ഡോ. എ. സാദിഖ്, ഡോ. കെ. ഗോപകുമാര്‍, കോര്‍ഡിനേറ്റര്‍ അരുണ്‍  അലക്‌സ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 27 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ സാങ്കേതികവിദഗ്ദ്ധര്‍ ക്ലാസെടുക്കും.

Content Highlights: Awareness classes for first year B.Tech students in APJ Abdul Kalam Technological University