കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന് മോഹനന് പിള്ള. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ്. യാതൊരു പരിചയവും ഇല്ലത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നാണ് പറയുന്നത്. പക്ഷേ കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും മുത്തച്ഛന് പറഞ്ഞു.
ദേവനന്ദ ഒരിക്കല്‍ പോലും ആറ്റിന്കരയില് പോയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കുഞ്ഞ് ക്ഷേത്രത്തില്‍ പോയിട്ടില്ല. മുന്‍പ് ക്ഷേത്രത്തിലേക്ക് പോയത് മറ്റൊരു വഴിയിലൂടെയാണ്. അമ്മയോ മുത്തശ്ശിയോ കൂടെയില്ലാതെ മുറ്റത്തുനിന്ന് പോലും പുറത്തേക്ക് കുട്ടി പോകാറില്ലെന്നും മുത്തച്ഛന് പറഞ്ഞു.
തോട്ടില്‍ നിന്ന് കിട്ടിയ ഷാളിന്റെ കാര്യത്തിലും മുത്തച്ഛന് സംശയം പ്രകടിപ്പിച്ചു. കാണാതാകുന്ന സമയത്ത് കുഞ്ഞ് അമ്മയുടെ ഷാള്‍ ധരിച്ചിരുന്നില്ല-മോഹനന് പിള്ള പറഞ്ഞു.
നേരത്തെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു.
Content Highlights: There was a mystery in Devananda's death say, Grandfather
Published: 29 Feb 2020, 12:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented