
പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടത്തായാണ് ആക്രമണമുണ്ടായത്. മാരുതി ഓമ്‌നി വാനിലെത്തിയ യുവതി ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.
പുലര്‍ച്ച 4.30-നും അഞ്ചിനും ഇടയിലായിരുന്നു സംഭവം. തിരുവല്ല മതില്‍ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
Content Highlights: morning walkers attacked in thiruvalla
Published: 17 Dec 2020, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented