പോത്താനിക്കാട്: മാള്‍ട്ടയുടെ തലസ്ഥാനമായ വലേറ്റയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പല്ലാരിമംഗലം ഹാപ്പിനഗര്‍ പറമ്പില്‍ വീട്ടില്‍ ബിന്‍സിയ (36) ആണ് മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു. 

To advertise here,

വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് ബോധമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് ബിന്‍സിയ സുപരിചിതയായിരുന്നു.

അടിവാട് പുളിയ്ക്കച്ചാലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഷിഹാബ്. മക്കള്‍: ഹന, ഹിസ.