തിരുവല്ല : ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചുമത്ര കുഴിമണ്ണില്‍ തെക്ക് ടോം സി.മാത്യു (57) ആണ് മരിച്ചത്.
ബിലാസ്പൂരിലെ സ്വകാര്യ സിമന്റ് ഫാക്ടറിയില്‍ സിവില്‍ കരാറുകാരനായിരുന്നു. ക്വാര്‍ട്ടേഴ്സില്‍നിന്ന് ഞായറാഴ്ച ഉച്ചയോടെ ടോമിനെ കാണാതായി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നിലെ കാരണം വ്യക്തമല്ല. കോഴിമല കണയ്ക്കല്‍ ഷേര്‍ലിയാണ് ഭാര്യ. മക്കള്‍: ടെസി, ടിന്‍സി.
Content Highlights: malayali murdered in bilaspur
Published: 18 Jun 2020, 09:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented