അന്ന് കാരണവേഴ്‌സ് വില്ലയിലെ നായ്ക്കള്‍ കുരച്ചില്ല; ഷെറിന്റെ വഴിവിട്ട ബന്ധങ്ങള്‍, പകയില്‍ അരുംകൊല


കാരണവേഴ്‌സ് വില്ല, ഷെറിൻ. ഇൻസെറ്റിൽ കൊല്ലപ്പെട്ട ഭാസ്‌കരക്കാരണവർ

ചെങ്ങന്നൂര്‍: കേരളത്തിലെ ക്രൈം മിസ്റ്ററി കേസുകളില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ് ഭാസ്‌കരക്കാരണവര്‍ കൊലക്കേസ്. ക്രൈം വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉണ്ടായിരുന്ന കേസ്. മോഷണത്തെത്തുടര്‍ന്നുണ്ടായ കൊലപാതകം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പെട്ടെന്നുതന്നെ യഥാര്‍ഥ പ്രതികളിലേക്കു പോലീസ് എത്തി. അതിന്റെ കഥ പറയുകയാണ് അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍ പി. ജ്യോതികുമാര്‍. ഇപ്പോള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഡിവൈ.എസ്.പി. ആന്‍ഡ് വിജിലന്‍സ് ഓഫീസറായി ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം.

'മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് എളുപ്പത്തില്‍ രണ്ടാംനിലയിലേക്കു പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാല്‍, ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്‍ക്കാന്‍ കഴിയില്ല. തിരച്ചിലില്‍ പറമ്പില്‍ മതിലിനോടുചേര്‍ന്നു ഒരു ഏണി കണ്ടു. എന്നാല്‍, അതില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നു മനസ്സിലായി.

പി.ജ്യോതികുമാര്‍

കാരണവര്‍ രണ്ടു നായ്ക്കളെ വളര്‍ത്തിയിരുന്നു. അവ കുരച്ചതുമില്ല. അതിനാല്‍ മോഷ്ടാക്കള്‍ക്കു വീട്ടില്‍നിന്ന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു അത്.

കൊല്ലപ്പെട്ട കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നു പിന്നീടു തെളിഞ്ഞു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. 89-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ അഭിമാനമുണ്ട്. കേസിലെ തൊണ്ടിമുതലുകളെല്ലാം മറുനാട്ടില്‍നിന്നുപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു.

എന്തായിരുന്നു കേസ്

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്റര്‍ കാരണവറുടെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001-ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു. 13 വര്‍ഷം പിന്നിടുമ്പോള്‍ ഷെറിനും കൂട്ടുപ്രതികളും ഇന്നു ജയിലിലാണ്.

ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാര്‍ണവര്‍ക്കും ഭാര്യ അന്നമ്മയ്‌ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.

ഓര്‍ക്കൂട്ടിലൂടെയെത്തി രണ്ടാംപ്രതി

അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്സ് വില്ലയില്‍ അപരിചിതരെത്തി. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

അനാഥമായി കാരണവേഴ്‌സ് വില്ല

ചെറിയനാട്ടെ കാരണവേഴ്സ്വില്ല ഇന്ന് അനാഥമാണ്. ഷെറിന്റെമകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി.

Content Highlights: karanavers villa sherin bhaskara karanavar murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented