കൊച്ചി: ശ്രീലങ്കയിലേക്ക് ആയുധങ്ങളും ലഹരിമരുന്നും കടത്തിയ സംഭവത്തിനു പിന്നില്‍ എല്‍.ടി.ടി.ഇ.യെന്ന് കണ്ടെത്തല്‍. പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ആയുധങ്ങളും ലഹരിയും കടത്തുന്നതിന് കൊച്ചിയിലും ആസൂത്രണം നടന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ വന്‍ ഹവാല ഇടപാട് നടന്നതായും വിവരമുണ്ട്.അങ്കമാലിയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
എറണാകുളം മറൈന്‍ഡ്രൈവിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വെച്ചാണ് ലഹരിക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് അവിടത്തെ പൗരനാണ് ലഹരിക്കടത്തിനു സഹായിക്കുന്നത്. കടല്‍മാര്‍ഗം ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്തേക്കാണ് ഇതെത്തുന്നത്. അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഹരി കടത്തുന്നത് എല്‍.ടി.ടി.ഇ. നേതാക്കളുടെ നേതൃത്വത്തിലാണെന്നാണ് സുരേഷിന്റെ മൊഴികള്‍ സൂചിപ്പിക്കുന്നത്.
എല്‍.ടി.ടി.ഇ.യുടെ പുനരുജ്ജീവനമാണ് ലഹരിക്കടത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ നിര്‍ജീവമായ സംഘടനയെ സജീവമാക്കാനാണ് ശ്രമം. ലഹരിക്കടത്തിലൂടെ പണം സ്വരൂപിച്ച് ആയുധ ശേഖരണമടക്കമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്.
അഞ്ച് എ.കെ. 47 തോക്കുകളാണ് സുരേഷ് ഉള്‍പ്പെടുന്ന സംഘത്തില്‍നിന്നു പിടിച്ചെടുത്തത്. സുരേഷിന് ആയുധക്കടത്തില്‍ വലിയ പങ്കുണ്ടെന്നാണ് എന്‍.ഐ.എ. കരുതുന്നത്.
തമിഴ്നാട്ടില്‍ വ്യാജരേഖ ചമച്ച് താമസിച്ചിരുന്ന സുരേഷ് അവിടെ വസ്ത്രവ്യാപാരം നടത്തിയിരുന്നു. കേസ് വന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ കേരളത്തിലെത്തി അങ്കമാലിയില്‍ താമസിച്ചത്.
Published: 23 Aug 2021, 11:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented