വാഷിങ്ടണ്‍: കാപ്പിറ്റോളിലെ കലാപത്തിനിടെ സ്പീക്കറുടെ ഓഫീസില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചെന്ന് സംശയിക്കുന്ന ട്രംപ് അനുകൂലി അറസ്റ്റില്‍. 22 വയസ്സുകാരിയായ റിലേ ജൂണ്‍ വില്യംസിനെയാണ് പെന്‍സില്‍വാനിയയില്‍നിന്ന് എഫ്.ബി.ഐ. പിടികൂടിയത്. അതേസമയം, കുറ്റപത്രത്തില്‍ ലാപ്‌ടോപ്പ് മോഷണത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാപ്പിറ്റോളില്‍ അതിക്രമിച്ചുകയറിയതും അക്രമം നടത്തിയതുമാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.
ജനുവരി ആറിന് കാപ്പിറ്റോളില്‍ നടന്ന കലാപത്തില്‍ കടുത്ത ട്രംപ് അനുകൂലിയായ ജൂണ്‍ വില്യംസും പങ്കാളിയായിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍നിന്ന് യുവതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ മാധ്യമങ്ങള്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപിന്നാലെയാണ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫീസില്‍നിന്ന് ലാപ്‌ടോപ്പ് മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. സ്പീക്കറുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡ്ര്യൂ ഹാമ്മില്‍ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
ലാപ്‌ടോപ്പ് മോഷണത്തിന് പിന്നില്‍ ജൂണ്‍ വില്യംസാണെന്ന് ഇവരുടെ മുന്‍കാമുകനാണ് അന്വേഷണ ഏജന്‍സിക്ക് വിവരം നല്‍കിയത്. ജൂണ്‍ ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന വീഡിയോ സുഹൃത്തുക്കള്‍ പങ്കുവെച്ചെന്നും ലാപ്‌ടോപ്പ് റഷ്യയിലെ സുഹൃത്തിന് കൈമാറാനാണ് ആസൂത്രണം ചെയ്തതെന്നുമാണ് ഇയാള്‍ എഫ്.ബി.ഐ.ക്ക് നല്‍കിയ മൊഴി. ലാപ്‌ടോപ്പിലെ വിവരങ്ങള്‍ റഷ്യന്‍ വിദേശകാര്യ ഇന്റലിജന്‍സ് സര്‍വീസായ എസ്.വി.ആറിന് നല്‍കാനായിരുന്നു പദ്ധതിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. കോടതിയില്‍ നല്‍കിയ രേഖകളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവില്‍ ലാപ്‌ടോപ്പ് മോഷണത്തിന് കുറ്റംചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ലാപ്‌ടോപ്പ് മോഷണത്തിന്റെ വീഡിയോ പരിശോധിച്ചെന്നോ ഇല്ലെന്നോ എഫ്.ബി.ഐ. വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് മാത്രമാണ് എഫ്.ബി.ഐ. ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം.
കാപ്പിറ്റോള്‍ കലാപത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ജൂണ്‍ വില്യംസിനെ പിടികൂടാന്‍ എഫ്.ബി.ഐ. വിപുലമായ അന്വേഷണം നടത്തിയിരുന്നു. മകള്‍ ഒന്നുംപറയാതെ വീട് വിട്ടിറങ്ങിയെന്നായിരുന്നു ജൂണ്‍ വില്യംസിന്റെ മാതാവിന്റെ പ്രതികരണം. അതിനിടെ, യുവതി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ കീഴടങ്ങിയതാണെന്നും വിവരമുണ്ട്.
Content Highlights: capitol riot trump supporter arrested she is a suspect of laptop theft
Published: 19 Jan 2021, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented