ഇരിങ്ങാലക്കുട: ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വരുന്നയാളുകളെ കാനഡയിലേയ്ക്ക് വിസ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുന്നയാള്‍ അറസ്റ്റില്‍. ചാലക്കുടി പോട്ട സ്വദേശി ജോസ് ജേക്കബി (52)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ. പി.ജി. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട, പുല്ലൂര്‍ സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനേകം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.
കട്ടപ്പന സ്വദേശി അന്നമ്മ എന്ന സ്ത്രീയും ജോസും ചേര്‍ന്ന് ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വരുന്ന ആളുകളെ തന്ത്രപൂര്‍വം വലയിലാക്കി വിശ്വാസം നേടും. പിന്നീട് ഇവര്‍ വഴി കൂടുതല്‍ പേരെ വലയിലാക്കി തട്ടിപ്പ് നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
അഞ്ചുമുതല്‍ പത്തുലക്ഷം രൂപവരെയാണ് സംഘം ഓരോരുത്തരില്‍ നിന്നും വാങ്ങിയിരുന്നത്. പകുതി പണം ആദ്യം കൈപ്പറ്റുന്ന സംഘം പിന്നീട് ഇന്ത്യയില്‍നിന്ന് നേരിട്ട് കാനഡയിലേയ്ക്ക് വിസ ലഭിക്കാന്‍ എളുപ്പമല്ലെന്നു പറഞ്ഞ് ഖത്തറിലും ദുബായിലും കൊണ്ടുപോകും. അവിടെ വെച്ച് വ്യാജ കാനഡ വിസ കാണിച്ച് മുഴുവന്‍ പണവും വാങ്ങി മുങ്ങുകയാണ് പതിവ്.
ഇവരുടെപേരില്‍ വെള്ളിക്കുളങ്ങര, കൊടകര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും ഇതുവരെ അറുപതോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശികളായ പരാതിക്കാരെ ഖത്തറിലേയ്ക്കാണ് കൊണ്ടുപോയത്. ഖത്തര്‍ വിസയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അവിടെനിന്ന് ഇവരെ തിരിച്ച് കയറ്റിവിടുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്നമ്മയ്ക്കായി അന്വേഷണം തുടരുകയാണ്. എ.എസ്.ഐ. ഉണ്ണിമോന്‍, സീനിയര്‍ സി.പി.ഒ. എ.കെ. മനോജ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: canada visa fraud, accused arrested in thrissur irinjalakkuda
Published: 17 Mar 2020, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented