പാലക്കാട്: മുതലമടയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. മുതലമട ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയുടെ ബന്ധുവിനാണ് കുത്തേറ്റത്. പുറത്തുനിന്നെത്തിയ സംഘം സംഘർഷത്തിനിടെ ഷാജഹാൻ എന്നയാളെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം.
മുതലമട ജി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥി ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിനെച്ചൊല്ലി സംഘർഷം ഉണ്ടായിരുന്നു. പുറത്തുനിന്നെത്തിയവരുമായാണ് വിദ്യാർഥികൾ സംഘർഷത്തിലേർപ്പെട്ടത്.
ബന്ധു ഇടപെട്ട് വിദ്യാർഥികളെ മാറ്റാൻ ശ്രമിച്ച സമയത്താണ് കുത്തേറ്റത്. കുത്തിയ ആൾ സ്കൂളിലെ പൂർവവിദ്യാർഥിയെന്നാണ് അധ്യാപകർ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
Content Highlights: An Instagram post by a Plus Two student at Muthalamada GHSS triggered a violent clash., Outsiders and former students were involved in the altercation near the school., A relative of the student, Shajahan, was stabbed while trying to intervene., Police have launched a detailed investigation into the incident.
Published: 18 Aug 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented