വിഴിഞ്ഞം(തിരുവനന്തപുരം): ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷംരൂപ ഷഫീഖും സഫ്‌നയും തട്ടിയെടുത്തത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞംസ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന് ഓസ്ട്രേലിയിലേക്ക് എന്നു കൊണ്ടുപോകുമെന്നറിയുന്നതിന് ഫോൺ വിളിച്ചെങ്കിലും പ്രതികളിൽനിന്ന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഇവർ വിഴിഞ്ഞം പോലീസിൽ പരാതിൽ നൽകി.
സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ. വി.യു.വിനയകുമാർ, സി.പി.ഒ. ആർ. രെജിൻ, വനിതാ സി.പി.ഒ ലിനി എന്നിവരുടെ സംഘം മലപ്പുറത്തും തൃശൂരിലും നടത്തിയ തിരച്ചിലായിരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Two accused arrested by Vizhinjam police for a job scam., Promised employment in a prominent Australian company., Swindled Rs 21 lakh from two complainants in April., Accused remanded to judicial custody after being caught in Malappuram and Thrissur.
Published: 03 Oct 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented