ഭുവനേശ്വര്‍: ഒഡിഷയിലെ ജഗത്‌സിങ്പുരില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ എതിര്‍ത്ത അച്ഛനമ്മമാരെയും സഹോദരിയെയും 21-കാരന്‍ കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

To advertise here,

കട്ടിയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് യുവാവ് മൂവരുടെയും തലയ്ക്കടിക്കുകയായിരുന്നു. പ്രതി സുര്‍ജ്യകാന്ത് സേതിയെ അറസ്റ്റുചെയ്തു. അച്ഛനമ്മമാരായ പ്രശാന്ത് സേതി (65), കനകലത (62), സഹോദരി റേസ്‌ലിന്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. 

പ്രതി മൊബൈല്‍ഫോണില്‍ സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് ഇവര്‍ എതിര്‍ത്തിരുന്നു. യുവാവിന് മാനസികപ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു.