കൊച്ചി: വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ നിയമലംഘനം തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി പോലീസ്. കൊച്ചി സിറ്റിയുടെ അധികാരപരിധിയിൽനിന്നു നാടുകടത്തിയ തിരുവനന്തപുരം പേട്ട വലിയവീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെ പോലീസ് പിടികൂടി.

To advertise here,

പാലാരിവട്ടം സ്റ്റേഷനിലെ മാമംഗലം ചേതന ജങ്ഷനു സമീപത്തെ വീട്ടിൽ ഇവർ താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാലാരിവട്ടം എസ്എച്ച്ഒ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്ഐ കെ.കെ. ബൈജു, എഎസ്‌ഐമാരായ മിനി അഗസ്റ്റിൻ, ചന്ദ്രലേഖ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.