ഉദുമ: ചോദിച്ചപ്പോൾ ഫോൺ കൊടുക്കാത്തതിനെത്തുടർന്ന് ഭാര്യ ഭർത്താവിനെ കത്രികകൊണ്ട് കുത്തി. ഇതിനുപുറമെ ഭാര്യയുടെ സഹോദരന്മാർ കടയിൽ കയറി തല്ലിയെന്നും പരാതി. ഫോൺ കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയുടെ വക കൈക്കും വയറിനും കത്രികക്കുത്തും പുറമേ തല്ലും കിട്ടിയെന്നുള്ള പരാതിയുമായി 45-കാരനാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിയത്.
തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്റെ അമ്മവീട്ടിൽ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്റെ കട. ഏപ്രിൽ 15-ന് നടന്ന സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യ അടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
Content Highlights: wife stabbed her husband using scissors
Published: 19 Apr 2023, 07:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented