കൊച്ചി: വാളയാർ കേസിലെ പ്രതി കുട്ടി മധു എന്ന എം. മധു തൂങ്ങിമരിച്ച നിലയിൽ. ഇയാൾ ജോലിചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മരിച്ച മധു.
വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്കയക്കാൻ സി.ബി.ഐ.കോടതി അനുമതി നൽകിയിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ വിധിപറയാനിരിക്കെയാണ് മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്ത് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ 13-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് അതേ ഷെഡ്ഡിൽ ഒമ്പതുവയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 2021-ൽ പ്രതികളെ കോടതി വെറുതേവിട്ടെങ്കിലും ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സി ബി ഐക്ക് കൈമാറുകയുമായിരുന്നു.
Content Highlights: walayar rape case convict found dead, walayar, rape case
Published: 25 Oct 2023, 01:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented