വൈപ്പിൻ: ടർഫിൽ കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി കടലിൽ ചാടി മരിച്ച സംഭവത്തിൽ അവ്യക്തതകൾ ബാക്കി. ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിത്കുമാറിന്റെ മകൻ അർജുൻകുമാർ (17) ആണ് മരിച്ചത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് വിദ്യാർഥിയാണ്. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കാനിരിക്കെയാണ് ഇപ്പോൾ തിരിച്ചെത്താമെന്ന് പറഞ്ഞ് അർജുൻകുമാർ വീട്ടിൽനിന്ന് ഇറങ്ങിയത്. വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് തനിയെ നടക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ എളങ്കുന്നപ്പുഴ കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു.
മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അതിലേക്ക് നയിച്ച കാരണങ്ങളിലാണ് ദുരൂഹതയുള്ളത്. ഓൺലൈൻ ഗെയിം കളിക്കാറുണ്ടായിരുന്ന വിദ്യാർഥി ഏതെങ്കിലും ടാസ്‌കിന്റെ ഭാഗമായാവും ഇത് ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേയോ ഇല്ലാത്ത അർജുൻകുമാർ അത്തരം ഗെയിമുകളിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്ന് വീട്ടുകാർ കരുതുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ മൊബൈൽ ഫോൺ നോക്കിയ ശേഷം അർജുൻകുമാർ അസ്വസ്ഥനാകുന്നത് കാണാനാകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. അർജുൻകുമാറിന്റെ ഇൻസ്റ്റാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുടെ പേരിലാണോ ആത്മഹത്യ എന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Vypeen Student's Tragic Death: Unraveling the Mystery of the Seaside Leap
Published: 22 Feb 2026, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented