തിരുവനന്തപുരം: വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപ്പെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
സംഘർഷം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഇപ്പോൾ കൂടുതൽ പോലീസുകാരെ സ്കൂളിൽ വിന്യസിച്ചിട്ടുണ്ട്. കലോത്സവത്തിൻ്റെ സമാപന ദിവസമായിരുന്നു വെള്ളിയാഴ്ച. സംഘർഷത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വിതുര - കൊപ്പം ജങ്ഷനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സംഭവമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മേഖലയിലെ സർക്കാർ സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡിലും സംഘർഷങ്ങൾ പതിവാണ്. ഇതിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Content Highlights: School Fight in Thiruvananthapuram: Students Clash at Palode Festival
Published: 08 Nov 2024, 06:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented