
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കനത്ത സുരക്ഷയിലേക്ക് മാറ്റി. സഹോദരന്‍, പിതാവിന്റെ അമ്മ, പെണ്‍സുഹൃത്ത്, പിതൃസഹോദരന്‍, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ചുപേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍ തുടരുകയാണ്.
കടബാധ്യത താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ഉറ്റവരെ കൊലപ്പെടുത്തി മരിക്കാന്‍ തീരുമാനിച്ചതെന്ന് അഫാന്‍ ജയില്‍ അധികൃതരോട് പറഞ്ഞു. ദിവസം പതിനായിരം രൂപ വരെ പലിശയായി നല്‍കേണ്ടി വന്നെന്നും അത് താങ്ങാന്‍ കഴിയാതെ വന്നപ്പോഴാണ് എല്ലാവരെയും കൊലപ്പെടുത്തി മരിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിക്കാത്തതില്‍ അസ്വസ്ഥനാണെന്നും അഫാന്‍ ജയില്‍ ജീവനക്കാരോട് പറഞ്ഞു.
കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച ശേഷം ആത്മഹത്യചെയ്യാന്‍ അഫാന്‍ എലിവിഷം കഴിച്ചിരുന്നെന്ന് പോലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിയില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രണ്ടുമണിയോടെ ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് എത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മൂന്നിടങ്ങളിലായാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: venjarammoodu mass murder accused afan shifted to poojappura jail from hospital
Published: 05 Mar 2025, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented