വാടാനപ്പള്ളി: വയോധികയായ അമ്മയെ ആക്രമിച്ച് ഇടതുകൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ. ഏങ്ങണ്ടിയൂർ സ്വദേശിനി തേർവീട്ടിൽ തുളസി(71)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് മകൻ മനോജിനെ (46) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജൂലായ് ആറിന് രാത്രി 10 മണിയോടെയാണ് സംഭവം. മനോജിന്റെ കുടുംബത്തിനുണ്ടായ ദുരിതങ്ങൾക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ചേറ്റുവയിലെ തറവാട്ടുവീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് താഴെയിടുകയും കൈകൾകൊണ്ട് തല്ലുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ഇടതുകൈ പിടിച്ചു തിരിച്ച് ഒടിച്ചു. അരയിൽനിന്ന് കത്തിയെടുത്ത് കഴുത്തിൽ കുത്തി കൊല്ലാൻ ശ്രമിച്ചു.
ഒരു വർഷം മുൻപ് വീട്ടിൽവെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2024 ൽ വാർഡ് മെമ്പറെ ആക്രമിച്ച കേസിലും പ്രതിയാണ് മനോജ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: A 46-year-old man was arrested in Vadanappally for brutally attacking his 71-year-old mother.
Published: 19 Jul 2026, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented