ചെന്നൈ: വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്കുന്ന എറണാകുളം സ്വദേശിനി അറസ്റ്റില്‍. ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റാണ് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് റോയല്‍ അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ഷാഹിന മോളാണ് അറസ്റ്റിലായത്.
വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും വേണ്ടി പോകുന്നവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത് ഷാനിമോള്‍ പതിവാക്കിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കംപ്യൂട്ടറടക്കം വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: us consulate given complaint malayali woman arrested for creating fake certificates
Published: 04 Feb 2024, 02:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented