ന്യൂഡല്‍ഹി: സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ഹിന്ദുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് അടിപ്പിച്ചെന്നാണ് പരാതി.
സംഭാല്‍ ജില്ലയിലെ ദുഗാവാറിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിയെയാണ് അധ്യാപിക ഇതരമതസ്ഥനായ സഹപാഠിയെ കൊണ്ട് അടിപ്പിച്ചത്.
കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപികയായ ശൈസ്തയെ പോലീസ് അറസ്റ്റു ചെയ്തത്. മകന്റെ മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മതസ്പര്‍ധ വളര്‍ത്തുക, മനപൂര്‍വം മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആദ്യസംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ സമാനമായ സംഭവം ഉണ്ടായത്.
Content Highlights: up teacher orders muslim student to slap hindu boy arrested
Published: 28 Sept 2023, 09:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented