എടക്കര(മലപ്പുറം): എം.ഡി.എം.എ.യുമായി രണ്ടുപേരെ വഴിക്കടവ് പോലീസ് പിടികൂടി. കരുളായി കാരക്കോടന്‍ ഷറഫുദ്ദീന്‍ (35), കൊളപ്പറ്റ റംസാന്‍ (43) എന്നിവരെയാണ് എസ്.ഐ. കെ.ജി. ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

To advertise here,

ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരില്‍നിന്ന് 17 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. നാടുകാണി ചുരത്തിലെ ഒന്നാംവളവില്‍ രാവിലെ പത്തോടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് വിപണിയില്‍ അരലക്ഷം രൂപ വിലവരും. 14 കിലോ കഞ്ചാവ് കൈവശം വെച്ചതിന് ഷറഫുദ്ദീന്റെ പേരില്‍ നിലവില്‍ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.