കൊണ്ടോട്ടി(മലപ്പുറം): എംഡിഎംഎയും കൊക്കെയ്‌നുമടക്കം ഒരുലക്ഷം രൂപയുടെ മാരക ലഹരിവസ്തുക്കളുമായി കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ്ചെയ്തു. കൊണ്ടോട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച 10.23 ഗ്രാം എംഡിഎംഎ, 0.99 ഗ്രാം കൊക്കെയ്ന്‍, 2.01 ഗ്രാം എക്സ്റ്റസി ഗുളികകള്‍, 0.09 ഗ്രാം എല്‍എസ്ഡി എന്നിവ പിടിച്ചെടുത്തു. തിരൂര്‍ പുറത്തൂര്‍ മുട്ടന്നൂര്‍ തോട്ടിവളപ്പില്‍ നവാസ് (35), ചെറിയമുണ്ടം ഇരിങ്ങാവൂര്‍ നമ്പിടിവീട്ടില്‍ ആദിത്യന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
ആദിത്യന്‍ നാലുവര്‍ഷം മുന്‍പ് സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും നിരവധി ലഹരിക്കടത്ത് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നവാസിനെ 16 കിലോഗ്രാം കഞ്ചാവുമായി 2020-ല്‍ തിരൂര്‍ പോലീസും 40 കിലോഗ്രാം കഞ്ചാവുമായി 2022-ല്‍ തിരൂര്‍ എക്‌സൈസും പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.ചൊവ്വാഴ്ച രാത്രി ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.
Content Highlights: two arrested with mdma and cocaine in kondotty
Published: 31 Jul 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented