തൃശ്ശൂര്‍: പ്രവീണ്‍ റാണയുടെ കൂട്ടാളിയും സേഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് കണ്‍സള്‍ട്ടന്റിന്റെയും സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി ലിമിറ്റഡിന്റെയും ഡയറക്ടറുമായ ചാവക്കാട് പാലയൂര്‍ വെള്ളരിക്കാട്ട് സലീല്‍കുമാറിനെ(43) അറസ്റ്റ് ചെയ്തു.

To advertise here,

തൃശ്ശൂര്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ടി.ആര്‍. സന്തോഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. തിരൂരിലെ വാടകവീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

പ്രവീണ്‍ റാണയ്ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്തത് സലീലാണെന്നും ഇയാളുടെ കാറില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍കുട്ടി, എസ്.ഐ.മാരായ ബാബുരാജ്, കുരിയച്ചന്‍, എ.എസ്.ഐ. രാജീവ്, എസ്.സി.പി.ഒ. നന്ദഗോപാല്‍, അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ മൂന്നാംനമ്പര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.