തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. തമിഴ്നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.
കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്. ഇത്തരത്തില്‍ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്നാട് പോലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്തുവെച്ച് ഇയാള്‍ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് അടുത്തുള്ള മതില് ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
Content Highlights: Notorious thief, accused in multiple criminal cases, escapes from Viyyur Central Jail Thrissur. Police are conducting a massive search. Read more.
Published: 04 Nov 2025, 06:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented