
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മഞ്ഞപ്പറ്റ സ്വദേശിയായ ഫായിസ് (28) ആണ് പോലീസ് പിടിയിലായത്. മോഷണശ്രമം പരാജയപ്പെട്ടതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഇയാളുടെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഈ മാസം നാലിനായിരുന്നു ഫായിസ് എടിഎം തകര്‍ത്ത് മോഷണത്തിനുള്ള ശ്രമം നടത്തിയത്.
ഫെബ്രുവരി നാലാം തീയതി വെളുപ്പിനെ ഒരുമണി കഴിഞ്ഞതോടെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. എടിഎം മെഷീന് തകര്‍ത്ത് പണം കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഫായിസ് എത്തിയത്. എന്നാല്‍ ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ കൈവശമുണ്ടായിരുന്നില്ല. കുറച്ചുനേരം പരിശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ശ്രമം ഉപേക്ഷിച്ച് മുങ്ങിയത്.
മോഷണശ്രമം നടന്ന സമയത്ത് മെഷീനില്‍ പണം ഉണ്ടായിരുന്നതായാണ് ബാങ്ക് അധികൃതര്‍ പോലീസിന് നല്കിയ മൊഴി. കഴിഞ്ഞ കുറച്ചുദുവസങ്ങളായി മെഷീന് പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് മനസിലാക്കിയാണ് പ്രതി മോഷണത്തിന് ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു.
Content Highlights: malappuram manjeri atm robbery thief arrested by kerala police
Published: 07 Apr 2025, 07:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented