
ആനക്കല്ല് (തൃശ്ശൂർ): ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏട്ടരയോടെ ഇവരുടെ വീടിന് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ശിവപ്രസാദിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് സമീപത്തെ കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തിത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു.
അബോധാവസ്ഥയിൽ കണ്ടെത്തിയ ഉണ്ണിമായയെ ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുപുഴ പോലീസ് ആണ് അന്വേഷണം. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ അയ്യന്തോളിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള ഒരു പെൺകുഞ്ഞുണ്ട്. മകൾ നൗറിൻ ഏതാനും ദിവസമായി ഉണ്ണിമായയുടെ വീട്ടിലാണ് താമസം.
Content Highlights: Victim identified as 30-year-old Unnimaya from Anakkallu, Thrissur., Accused husband, Shivaprasad, arrested by Nedupuzha police while attempting to flee., The couple had a history of frequent domestic disputes., The victim's body was discovered by the mother-in-law in their bedroom., Police investigation is currently underway.
Published: 30 Apr 2026, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented