തിരുവനന്തപുരം: =നിയമസഭാ തിരഞ്ഞെടുപ്പ്, ക്ഷേത്ര ഉത്സവങ്ങൾ, പെരുന്നാൾ എന്നിവ കണക്കിലെടുത്ത് നഗരത്തിൽ പോലീസ് നടത്തിയ സുരക്ഷാപരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനിയും ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ. വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട അനന്ദു, ആദിത്യൻ, ഷാജഹാൻ, പ്രഫുൽ രാജ്, പോരാട്ടം വിഷ്ണു, അഭിലാഷ്, ഉണ്ണിക്കുട്ടൻ, ബിജ്ജുകുമാർ എന്നിവരും ഇതിൽ ഉൾപ്പെടും. കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾക്കെതിരേയാണ് നടപടി.
നഗരത്തിൽ ക്രമസമാധാനം ശക്തിപ്പെടുത്താനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് നടപടിയെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
Content Highlights: Thiruvananthapuram police detain 82 individuals, including notorious gangsters, in a security sweep ahead of elections, temple festivals, and Eid celebrations. Learn more about the crackdown.
Published: 21 Feb 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented