താനെ: ലിഫ്റ്റിന്റെ വാതില്‍ തുറന്നുപിടിച്ചില്ലെന്ന കാരണത്താല്‍ 12 വയസുകാരന് ക്രൂര മര്‍ദനം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഫ്‌ളാറ്റിലെ ലിഫ്റ്റിനുള്ളിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൈലാഷ് തവാനി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.
ജൂലായ് നാലാം തീയതി വൈകീട്ട് അഞ്ചു മണിയോടെ അംബര്‍നാഥ് ഈസ്റ്റിലെ കെട്ടിടത്തിലെ 14-ാം നിലയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ട്യൂഷന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു 12 വയസുകാരന്‍. ലിഫ്റ്റ് ഒമ്പതാം നിലയിലെത്തിയപ്പോള്‍ തുറന്ന വാതില്‍ കുട്ടി ഉടന്‍ അടയ്ക്കുകയായിരുന്നു. ഇതാണ് കൈലാഷ് തവാനിയെ പ്രകോപിപ്പിച്ചത്. നിമിഷങ്ങള്‍ക്കു ശേഷം അതേ നിലയില്‍ നിന്ന് ലിഫ്റ്റില്‍ കയറിയ ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കടിക്കുകയുമായിരുന്നു. തവാനി കുട്ടിയെ പലതവണ അടിക്കുന്നതും കൈകളില്‍ പിടിച്ചു വലിക്കുന്നതും കൈയില്‍ കടിക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ലിഫ്റ്റില്‍ മാത്രമല്ല കെട്ടിടത്തിന്റെ ലോബിയില്‍ വെച്ചും ഇയാള്‍ മര്‍ദനം തുടര്‍ന്നു. പുറത്തുകിട്ടിയാല്‍ നിന്നെ കുത്തിക്കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുടുംബത്തിന്റെയും മറ്റും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: 12-year-old boy brutally assaulted in Thane lift for closing the door. CCTV footage shows the attack
Published: 10 Jul 2025, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented