കൊച്ചി: കൊച്ചിയില്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന് ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു.
പിതാവ് മരിച്ച വിവരം നാട്ടുകാരോട് ലൈജു തന്നെയാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ജോണിയും ലൈജുവും തമ്മില്‍ വെള്ളിയാഴ്ച രാത്രി വാക്കേറ്റമുണ്ടായതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. ജോണിയുടെ കരച്ചില് കേട്ടുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വരുന്നത്. സംഭവം നടക്കുമ്പോള്‍ ജോണിയും ലൈജുവും മദ്യപിച്ചിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോള്‍ ലൈജു ജോണിയെ ആയുധമെടുത്ത് മര്‍ദ്ദിക്കുകയും അതെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു.
Content Highlights: Kochi youth beats father to death in drunken brawl, Father TG Johny, son Laiju
Published: 18 May 2025, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented