തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് നിഗമനം. തലശ്ശേരി സ്വദേശി അവിനാഷിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് ടാങ്കിനുള്ളിൽ നിന്ന് ലഭിച്ചു.
കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് ബുധനാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
ഇത് വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കാണ്. വാട്ടർ ടാങ്കിന്റെ മാനുവൽ ഹോൾ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു.
Content Highlights: skeleton found in Kariyavattam campus belongs to a native of Thalassery
Published: 29 Feb 2024, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented