ചേലക്കര(തൃശ്ശൂര്‍): പത്തുകുടി 83-ാം ബൂത്തിലെ വനിത ബിഎല്‍ഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേലക്കര പത്തുകുടി റോഡില്‍ കരുണാകരത്ത് പറമ്പില്‍ മധു(41)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം.
എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയതായിരുന്നു ബിഎല്‍ഒ. ഇതിനിടെ മധു അസഭ്യംപറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു. ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്നാണ് നടപടി. മധു മുന്‍പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: A 41-year-old man has been arrested in Chelakkara, Thrissur, for verbally abusing a woman Booth Level Officer (BLO) while she was on duty. The incident led to a police complaint.
Published: 28 Nov 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented