കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. പ്രിൻസിപ്പൽ എസ്.ഐ. നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. വടകര എസ്.പിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഡ് ചെയ്തത്.
സെപ്റ്റംബർ 19ന് ജെ.സി.ബിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. തുടർന്ന് ജെ.സി.ബി. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. കേസിൽ ഇതെല്ലാം തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ട് ജെ.സി.ബി. ഉടമയുടെ നേതൃത്വത്തിലുളള സംഘം സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ജെ.സി.ബി. മോഷ്ടിക്കുകയായിരുന്നു. പകരം മറ്റൊരു ജെ.സി.ബി. കൊണ്ടുവെക്കുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
Also Read
തുടർന്ന് കുറ്റകൃത്യം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ജെ.സി.ബി. പ്രതികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ചുറ്റുമതിലില്ലാത്ത സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയതിൽ എസ്.ഐ. നൗഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
Content Highlights: si suspended in jcb smuggled case kozhikode
Published: 17 Oct 2023, 03:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented