
ബെംഗളൂരു: കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26-കാരനെ ശിവമോഗ്ഗ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനെ ആക്രമിച്ചതിനെത്തുടർന്ന് ഇയാളുടെ കാലിന് വെടിവെച്ച് വീഴ്ത്തി. കിഷോർ എന്ന യുവാവാണ് പിടിയിലായത്
ബുധനാഴ്ച ശിവമോഗ്ഗയിലെ മിലാഘട്ട ആനന്ദറാവു എക്സ്റ്റൻഷനിൽ വെച്ച് കിഷോർ 65 വയസ്സുള്ള മുത്തശ്ശി സുശീലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗത്തിന് സുശീലാമ്മ കിഷോറിനെ ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് അവരെ ആക്രമിച്ചത്. പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
ദൊഡ്ഡപേട്ടെ പോലീസ് കിഷോറിനെതിരെ കേസെടുത്തു, ശിവമോഗ്ഗ സൂപ്രണ്ട് ഓഫ് പോലീസ് ബി. നിഖിൽ ഇയാളെ കണ്ടെത്താൻ രണ്ട് ടീമുകൾ രൂപീകരിച്ചിരുന്നു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തെ കിഷോർ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തിരിപ്പിക്കാൻ ഡൊഡ്ഡപേട്ടെ പോലീസ് ഇൻസ്‌പെക്ടർ സത്യനാരായണൻ ആകാശത്തേക്ക് ഒരു മുന്നറിയിപ്പ് വെടിയുതിർത്തുവെങ്കിലും, പ്രതി കീഴടങ്ങാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടത് കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Highlights: 26-year-old Kishore arrested for the murder of his 65-year-old grandmother, Susheelamma., The crime occurred in Milaghatta Ananda Rao Extension, Shivamogga., The accused murdered the victim with a stone after being reprimanded for drug use., Police shot the accused in the leg after he attacked an officer with a knife during arrest.
Published: 02 Jul 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented