തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയിൽ തടഞ്ഞുവെച്ച് വിചാരണ ചെയ്തു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും പരിശോധിച്ചാണ് റാഗിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
Content Highlights: Seven SFI activists suspended after a first-year student was brutally ragged at Karyavattom campus.
Published: 18 Feb 2025, 02:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented