പാലക്കാട്: പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ അജീഷിനെയാണ് (28) പോക്സോ നിയമപ്രകാരം കസബ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

To advertise here,

പാലക്കാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. കുറച്ചുദിവസം മുമ്പ് വീട്ടിലെത്തിയ പെൺകുട്ടിയോട് അജീഷ് അതിക്രമം കാണിച്ചെന്നാണ് പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലുണ്ടായിരുന്ന അജീഷ്, മാസങ്ങൾക്കുമുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മലപ്പുറം അരീക്കോട് ക്യാമ്പിലെത്തിയത്.

ഇയാൾ മുമ്പ് മറ്റൊരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയതായി ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തിൽ പരാതി നൽകാത്തതിനാൽ അന്വേഷണമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.