ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസനിലെ എം.പി. പ്രജ്വല്‍ രേവണ്ണ ഉടന്‍തന്നെ ജര്‍മനിയില്‍നിന്ന് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ പ്രജ്വല്‍ ജര്‍മനിയില്‍നിന്ന് നാട്ടിലെത്താനാണ് സാധ്യതയെന്ന് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെയ് മൂന്നിനോ നാലിനോ പ്രജ്വല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയേക്കുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണക്കെതിരേയും പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരേയും ഇവരുടെ വീട്ടുജോലിക്കാരി പീഡനപരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണത്തില്‍ പോലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രജ്വല്‍ രേവണ്ണയ്ക്കും എച്ച്.ഡി. രേവണ്ണയ്ക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രജ്വല്‍ ജര്‍മനിയില്‍നിന്ന് ഉടന്‍ നാട്ടിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
Also Read
അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 27-നാണ് പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നത്. നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ചൂഷണംചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചെന്നുമാണ് ആരോപണം. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളുടെയടക്കം ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു.
പ്രജ്വല്‍ രേവണ്ണയുടെ അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പീഡനപരാതി നല്‍കിയത്. എച്ച്.ഡി.രേവണ്ണയും പ്രജ്വല്‍ രേവണ്ണയും വീട്ടുജോലിക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് രണ്ടുപേര്‍ക്കെതിരേയും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അതേസമയം, ലൈംഗികാരോപണം കത്തിപ്പടര്‍ന്നതോടെ പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസ്. സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ജെ.ഡി.എസ്. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: sex videos and rape case prajwal revanna will be back from germany soon
Published: 01 May 2024, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented