ലോസ് ആഞ്ജലിസ്: പ്രശസ്ത ചലച്ചിത്രകാരൻ റോബ് റെയ്‌നറെയും ഭാര്യ മിഷേൽ സിംഗർ റെയ്‌നറെയും കൊലപ്പെടുത്തിയ മകൻ നിക്ക് റെയ്‌നർ മയക്കുമരുന്നിന് അടിമയെന്ന് പോലീസ്. 32-കാരനായ നിക്ക് റെയ്‌നർ ദീർഘകാലമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്യുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെൻ ഹാരി മെറ്റ് സാലി', 'പ്രിൻസസ് ബ്രൈഡ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് റെയ്നർ. ലോസ് ആഞ്ജലിസിലുള്ള വസതിയിലാണ് റോബ് റെയനറും മിഷേൽ സിംഗർ റെയ്‌നറും കൊല്ലപ്പെട്ടത്. ശരീരം മുഴുവൻ ഇവർക്ക് കുത്തേറ്റിരുന്നു.
ബ്രിന്റ്വുഡ് എസ്റ്റേറ്റിൽ വെച്ചാണ് സംഭവം. പ്രധാന കെട്ടിടത്തോട് ചേർന്നുള്ള അതിഥി മന്ദിരത്തിൽ നിക്ക് കുറേ വർഷങ്ങളായി താമസിക്കുകയായിരുന്നു. വർഷങ്ങളായി ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും മെത്താംഫെറ്റമിൻ ഉപയോഗിച്ചിരിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമം നിറഞ്ഞ പെരുമാറ്റരീതികളാണ് ഇയാൾക്കുണ്ടായിരുന്നത്. ദിവസങ്ങളോളം ഉറങ്ങാതെയിരിക്കുകയും ദേഷ്യപ്പെടുകയും പതിവായിരുന്നു.
നിക്ക് റെയ്‌നറുടെ അക്രമസ്വഭാവം വഷളായതോടെ മാതാപിതാക്കൾ സഹായിക്കാൻ ശ്രമിച്ചു. നിക് റെയ്‌നർ വഴങ്ങിയില്ല. ഇതോടെ മാതാപിതാക്കളുമായി അകന്നു. എങ്കിലും മാതാപിതാക്കളുടെ വീടിനോട് ചേർന്നുള്ള അതിഥി മന്ദിരത്തിൽ ഇയാൾ താമസം തുടർന്നു. സംഭവം നടന്നതിന്റെ അന്ന് നിക്ക് റെയ്‌നർ മാതാപിതാക്കളുടെ വസതിയിൽ അതിക്രമിച്ച് കയറിയെന്നും അവരെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം.
മെത്താംഫെറ്റമിൻ അപകടകാരിയായ മയക്കുമരുന്ന്
ശക്തമായ ഉത്തേജകമാണ് മെത്താംഫെറ്റമിൻ. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്നു. തലച്ചോറിലെ ഡോപാമൈൻ എന്ന ഹോർമോണിനെ അമിതമായി ഉത്പാദിപ്പിക്കുന്നു. ഹ്രസ്വകാലയളവിൽ ഊർജ്ജവും ആനന്ദവും നൽകുമെങ്കിലും, ദീർഘകാല ഫലങ്ങൾ ഗുരുതരവും വിനാശകരവുമാണ്. തുടർച്ചയായി മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്നത് വ്യക്തികളെ ദിവസങ്ങളോളം ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. ഇത് സാധാരണയായി 'ട്വീക്കിംഗ്' എന്ന് അറിയപ്പെടുന്നു. ഈ ഘട്ടത്തിൽ, തലച്ചോറ് അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും വിശ്രമം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.
സൈക്കോസിസ്, അസ്ഥികൂട പേശികളുടെ തകർച്ച, അപസ്മാരം, തലച്ചോറിൽ രക്തസ്രാവം എന്നിവയ്ക്കും മെത്താംഫെറ്റമിൻ കാരണമായേക്കാം. ഓവർഡോസിൽ മരിക്കുകയും ചെയ്യാം. ദീർഘകാലം മെത്താംഫെറ്റമിൻ ഉയർന്ന ഡോസ് ഉപയോഗിക്കുകയാണെങ്കിൽ പ്രവചനാതീതവും വേഗത്തിലുള്ളതുമായ മാനസികാവസ്ഥ മാറ്റങ്ങൾ, മതിഭ്രമം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായും. കൂടാതെ വിവേചനബുദ്ധി നഷ്ടപ്പെടുകയും അക്രമപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
Content Highlights: Police reveal Nick Reiner, son of director Rob Reiner and Michelle Singer Reiner, was allegedly addicted to methamphetamines, leading to their fatal stabbing. Explore the devastating impact of drug abuse.
Published: 18 Dec 2025, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented