രാമനാട്ടുകര: വ്യാജ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണംതട്ടിയ കേസിലെ പ്രതി പിടിയിൽ. കാസർകോട് സ്വദേശി തളങ്ങരക്കുന്നിൽ മുഹമ്മദ് മുസ്തഫയെയാണ് ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ധിക്കിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.
വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈംബ്രാഞ്ച് സിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണംതട്ടിയ കേസിലാണ് അറസ്റ്റ്.
ഓഗസ്റ്റ് 26-ന് കുഴിമ്പാടത്ത് ഖദീജ ജോലിചെയ്യുന്ന ഫറോക്ക് ചുങ്കത്തുള്ള റിനു എന്ന തയ്യൽക്കടയിലെത്തി പോലീസാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയിരുന്നു. പോലീസ് കാന്റീനിൽ മുന്തിയതരം തയ്യൽ മെഷീൻ വന്നിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചുനൽകാമെന്നും പറഞ്ഞ് ഖദീജയിൽനിന്ന് 6000 രൂപ വാങ്ങി മുങ്ങിയെന്ന പരാതിയിൽ ഫറോക്ക് പോലീസ് കേസെടുത്ത് ആന്വേഷണം നടത്തിവരുകയായിരുന്നു.
സംഭവ നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി ഒട്ടേറേ സിസിടിവി ക്യാമറകൾ പരിശോധിച്ചും സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കാസർകോട്ടുനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായരുന്നു.
മുക്കം, ഫറോക്ക്, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനികളിലും, ആലപ്പുഴ, കണ്ണൂർ, മലപ്പുറം ജില്ലകളിലും കർണാടകത്തിലും സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടിമീത്തലിൽ നാളികേരക്കച്ചവടം നടത്തുന്ന കോയയുടെ കടയിൽച്ചെന്ന്, പ്രതി പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്‌ഐ ആണെന്നാണ് സ്വയംപരിചയപ്പെടുത്തിയത്. സ്റ്റേഷൻ വളപ്പിൽനിന്ന് വലിച്ച രണ്ടായിരത്തിലധികം വരുന്ന തേങ്ങ വെറുതേ കിടക്കുകയാണെന്നും അത് കുറഞ്ഞനിരക്കിൽ നൽകാമെന്നും പറഞ്ഞ് കോയയിൽനിന്ന് 10,000 രൂപ തട്ടിയെന്ന കേസുമുണ്ട്.
Content Highlights: ramanattukara-fake-official-fraud-arrest
Published: 18 Sept 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented