തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഹുൽ പരസ്യമാക്കിയെന്നും സൈബർ ആക്രമണം നടത്തിയെന്നുമാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ വീട്ടിലെത്തിയ സൈബർ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിക്കാരിക്കെതിരെ രാഹുല്‍ ഈശ്വാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ അതിജീവിതയുടെ ചിത്രങ്ങളും പേര് വിവരങ്ങളും അടക്കം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നതായും പോലീസിന് പരാതി ലഭിച്ചിരുന്നു.
ബലാത്സംഗത്തിന് ഇരയായി മരിച്ചാല്‍ പോലും, മരണപ്പെട്ട ഇരയ്ക്ക് ആത്മാഭിമാനം ഉണ്ടെന്നും, അവരെ അപമാനിക്കാനോ പേരുകള്‍ പുറത്തു പറയാനോ മാധ്യമങ്ങള്‍ക്കോ ഏതെങ്കിലും വ്യക്തികള്‍ക്കോ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. അതിജിവിതയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് പറയുന്നത്.
Content Highlights: Cyber Police summoned Rahul Easwar for questioning regarding leaked details of the PMLA case victim. Read more on this developing story.
Published: 30 Nov 2025, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented