അമരാവതി (ആന്ധ്രപ്രദേശ്): ആന്ധ്രപ്രദേശില്‍ ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യം പുറത്ത്. ജയില്‍ ഉദ്യോഗസ്ഥനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചാണ് രണ്ടുപേര്‍ കടന്നുകളഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യം പ്രചരിക്കുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ ഹെഡ് ജയില്‍ വാര്‍ഡനായ വീരരാജുവിനെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ചോദവരം സബ് ജയിലിലാണ് സംഭവം.
ബി. രാമു, നക്ക രവികുമാര്‍ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്ന് വാര്‍ഡനെ മര്‍ദിച്ച് വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. രക്ഷാശ്രമത്തിനിടെ ഒരാള്‍ ചുറ്റികകൊണ്ട് പോലീസുകാരനെ ആക്രമിക്കുന്നത് കാണാം. പോലീസുകാരനുമായി ചേര്‍ന്നുള്ള മല്‍പ്പിടിത്തത്തിന് ശേഷം പ്രതികള്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
രക്ഷപ്പെട്ട രാമു മോഷണക്കേസിലെ പ്രതിയാണ്. പഞ്ചായത്ത് സെക്രട്ടറിയായ കുമാര്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തതിന് അറസ്റ്റിലായ ആളുമാണ്. ജയില്‍ വാര്‍ഡനെ ആക്രമിച്ചത് രാമുവാണെന്നാണ് വിവരം. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പോക്കറ്റില്‍നിന്ന് പ്രധാന ഗേറ്റിന്റെ താക്കോല്‍ രാമു കൈക്കലാക്കി. ഇരുവരും തമ്മില്‍ ബഹളമായതോടെ കുമാര്‍ അതില്‍ ഇടപെടുകയും പുറത്തേക്ക് മുങ്ങിയ രാമുവിനെ പിടിച്ചുകൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് കുമാറും തിരിച്ചുവന്നില്ല. മറ്റു ജയിലുദ്യോഗസ്ഥര്‍ വിവരമറിഞ്ഞപ്പോഴേക്ക് തടവുകാര്‍ രക്ഷപ്പെട്ടിരുന്നു.
Content Highlights: Two Prisoners Escape Andhra Pradesh Jail After Attacking Warden
Published: 06 Sept 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented