ന്യൂഡല്‍ഹി: ഡൽഹിയിൽ പൊതുസ്ഥലത്തുള്ള ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ. ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലെ എച്ച് ബ്ലോക്കിലെ എല്‍.ഇ.ഡി. പരസ്യ ബോര്‍ഡില്‍ വ്യാഴാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു.
ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പരസ്യ ബോര്‍ഡില്‍ ദൃശ്യമായത്. ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ ഇത് പിന്നീട് നീക്കം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ചരിത്രപ്രാധാന്യമുള്ള വ്യാപാരകേന്ദ്രമാണ് കോണാട്ട് പ്ലേസ്. രാജീവ് ചൗക്ക് എന്നാണ് കോണാട്ട് പ്ലേസ് ഔദ്യോഗികമായി അറിയപ്പെടുന്നത്.
Content Highlights: Porn video runs on advertisement board in Delhi’s Connaught Place, FIR lodged
Published: 24 Aug 2024, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented