
പത്തനംതിട്ട: രണ്ട് ബെന്‍സ് കാറുകള്‍. അതിലൊന്ന് പുതുപുത്തന്‍. ഒരു ഇന്നോവ ക്രിസ്റ്റ, കണ്ടെയ്നര്‍ ലോറിയടക്കം 18 വാഹനങ്ങള്‍. മൂന്നുകൊല്ലം മുമ്പ് പോപ്പുലര്‍ ഫിനാന്‍സിലെ 2000 കോടിയുടെ തട്ടിപ്പിനെത്തുടര്‍ന്ന് കണ്ടുകെട്ടി പത്തനംതിട്ട എ.ആര്‍.ക്യാമ്പ് പരിസരത്തെത്തിച്ചപ്പോള്‍, ഇവയ്‌ക്കെല്ലാംകൂടി അഞ്ചുകോടി രൂപ കണക്കാക്കിയിരുന്നു.നിക്ഷേപത്തട്ടിപ്പിലെ കേസുകള്‍ക്ക് ചുമത്താവുന്ന ബഡ്സ് നിയമപ്രകാരം (ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് ആക്ട്) നടപടികള്‍ വേഗത്തിലായിരുന്നെങ്കില്‍ അവയിപ്പോള്‍ ആക്രിപ്പരുവത്തില്‍ ആകില്ലായിരുന്നു. കണ്ടുകെട്ടിയ കെട്ടിടങ്ങളും ഭൂമിയും ലേലംചെയ്യാനും കഴിഞ്ഞിട്ടില്ല.
പ്രതികള്‍ക്ക് 400 കോടിയുടെ ആസ്തിയുണ്ടെന്നാണ് പോലീസ് കണക്കാക്കിയിരുന്നത്.നിക്ഷേപത്തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് വേഗത്തില്‍ കുറച്ചെങ്കിലും പണം തിരികെകിട്ടാന്‍ ഇടയാക്കുന്ന ബഡ്സ് നിയമം ചുമത്തി സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ചെയ്ത കേസിലെ സ്ഥിതിയാണിത്.കോടതിനടപടികള്‍ വൈകുന്നെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികളായ, പോപ്പുലര്‍ ഫിനാന്‍സ് എം.ഡി.റോയ് തോമസ്, ഭാര്യയും ഡയറക്ടറുമായ പ്രഭ, മക്കളും ഡയറക്ടര്‍മാരുമായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരിപ്പോള്‍ ജാമ്യത്തിലാണ്.
കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. അതിനിടയിലും, തട്ടിപ്പുകാരില്‍നിന്ന് കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലത്തില്‍ വിറ്റുകിട്ടുന്ന പണം തുല്യമായിവീതിച്ച് ഇരകള്‍ക്ക് നല്‍കാമെന്നതാണ് ബഡ്സ് നിയമത്തിലെ വ്യവസ്ഥ.
ഇതുപ്രകാരം, ഒരു അധികാരിയെ കേസിന്റെ നടപടികള്‍ക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍കൂടിയായ സഞ്ജയ് കൗളാണ് അധികാരി.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വാഹനങ്ങളും വസ്തുവകകളും താത്കാലികമായി കണ്ടുകെട്ടി, കേസ് പരിഗണിക്കുന്ന കോടതിക്ക് ഒരുകൊല്ലം മുമ്പ് കൈമാറിയതാണ്.
താത്കാലികമായി കണ്ടുകെട്ടുന്നവ, കോടതി പരിശോധിച്ചശേഷം സ്ഥിരമായി കണ്ടുകെട്ടാന്‍ അനുമതി നല്‍കണം.
Content Highlights: popular finance fraud case
Published: 02 Nov 2023, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented